ബോര്‍ഡിനെ വിമര്‍ശിക്കുന്നവര്‍ ചര്‍ച്ചയ്ക്കു പോലും വരാത്തതെന്തേ? പ്രശ്‌നപരിഹാരം ഉണ്ടാവുമെന്ന് പദ്മകുമാര്‍

ബോര്‍ഡിനെ വിമര്‍ശിക്കുന്നവര്‍ ചര്‍ച്ചയ്ക്കു പോലും വരാത്തതെന്തേ? പ്രശ്‌നപരിഹാരം ഉണ്ടാവുമെന്ന് പദ്മകുമാര്‍
ബോര്‍ഡിനെ വിമര്‍ശിക്കുന്നവര്‍ ചര്‍ച്ചയ്ക്കു പോലും വരാത്തതെന്തേ? പ്രശ്‌നപരിഹാരം ഉണ്ടാവുമെന്ന് പദ്മകുമാര്‍

ശബരിമല: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന് ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തുന്നവര്‍ നേരത്തെ വിളിച്ച ചര്‍ച്ചകള്‍ക്കു വരാത്തത് എന്തുകൊണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഡിഡന്റ് പദ്മകുമാര്‍. പത്തൊന്‍പതിനു ചേരുന്ന യോഗത്തില്‍ വിഷയം സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും പ്രശ്‌നപരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പദ്മകുമാര്‍ പറഞ്ഞു.

റിവ്യൂ ഹര്‍ജി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പത്തൊന്‍പതിനു ചേരുന്ന ബോര്‍ഡ് യോഗം തീരുമാനമെടുക്കുമെന്നാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പറഞ്ഞത്. ആത് ആരെയും സമാധാനപ്പെടുത്താനോ തല്‍ക്കാലത്തെ പ്രശ്‌നപരിഹാരത്തിനോ ആയി പറഞ്ഞതല്ല. 19ന് ചേരുന്ന യോഗം നന്നായി ചര്‍ച്ച ചെയ്തുതന്നെ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തും. ഇതുവരെ എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്നാണ് അപ്പോള്‍ ചോദിച്ചത്. അങ്ങനെ ചോദിക്കുന്നവര്‍ എന്തുകൊണ്ടാണ് ഇതുവരെ ചര്‍ച്ചയ്ക്കു പോലും വരാതിരുന്നതെന്ന് പദ്മകുമാര്‍ ചോദിച്ചു.

ശബരിമല പ്രശ്‌നത്തിന് പരിഹാരമുണ്ടാവും എന്നു തന്നെയാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളാണ് ബോര്‍ഡ് നടത്തുന്നത്. പ്രശ്‌നപരിഹാരത്തിന് ഏതറ്റംവരെയും പോവും. എത്രയും താഴണോ അത്രയും താഴും. തന്ത്രികുടുംബത്തെയും പന്തളം കൊട്ടാരത്തെയും വിശ്വാസത്തിലെടുക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com