ശബരിമലയില്‍ അക്രമം നടത്തുന്നത് ആര്‍എസ്എസ്,   സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരില്‍ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമം കാണിച്ചിട്ട് അയ്യപ്പ ഭക്തരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് 
ശബരിമലയില്‍ അക്രമം നടത്തുന്നത് ആര്‍എസ്എസ്,   സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍

 പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരില്‍ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമം കാണിച്ചിട്ട് അയ്യപ്പ ഭക്തരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നേതാക്കള്‍ നടത്തുന്നത്. അക്രമം ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പുണ്യഭൂമിയുടെ രാഷ്ട്രീയക്കളി അവസാനിപ്പിക്കാന്‍ ബിജെപി തയ്യാറാവണമെന്നും മുമ്പ് സ്ത്രീ പ്രവേശത്തെ അനുകൂലിച്ചവരാണ് സമരത്തിന് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമം തുടരാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com