ശമ്പള പരിഷ്‌കരണ കുടിശികയുടെ നാലാം ഗഡു ഇന്നു മുതല്‍

ശമ്പള പരിഷ്‌കരണ കുടിശികയുടെ നാലാം ഗഡു ഇന്നു മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കിട്ടിത്തുടങ്ങും
ശമ്പള പരിഷ്‌കരണ കുടിശികയുടെ നാലാം ഗഡു ഇന്നു മുതല്‍

തിരുവനന്തപുരം:ശമ്പള പരിഷ്‌കരണ കുടിശികയുടെ നാലാം ഗഡു ഇന്നു മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കിട്ടിത്തുടങ്ങും. ഇതിനായി ബില്‍ തയ്യാറാക്കുന്നതിനുള്ള സൗകര്യം ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ ഇന്നലെ വൈകിട്ടു ലഭ്യമാക്കി. സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാര്‍ക്ക് (ഡിഡിഒ) ഇന്നു മുതല്‍ ബില്‍ തയ്യാറാക്കി ട്രഷറിക്കു കൈമാറാം. പിന്നാലെ തുക ജീവനക്കാരുടെ ട്രഷറി/ബാങ്ക് അക്കൗണ്ടിലെത്തും.

തസ്തികയും സേവന കാലാവധിയും അനുസരിച്ചു 10,000 രൂപ മുതല്‍ 60,000 രൂപ വരെയാണു ജീവനക്കാര്‍ക്കു ലഭിക്കുക. ആകെ 1,538 കോടി രൂപയാണു കുടിശിക വിതരണത്തിനു സര്‍ക്കാര്‍ ചെലവിടുന്നത്. സാലറി ചാലഞ്ചില്‍ പരമാവധി ജീവനക്കാരെ പങ്കെടുപ്പിക്കുന്നതിനു വേണ്ടിയാണ് അവസാന ഗഡു പണമായി ഈ മാസം വിതരണം ചെയ്ത ശമ്പളത്തിനൊപ്പം നല്‍കുമെന്നു മന്ത്രി തോമസ് ഐസക് നേരത്തെ പ്രഖ്യാപിച്ചത്.

എന്നാല്‍, സാമ്പത്തിക ഞെരുക്കം കാരണം ശമ്പളത്തിനൊപ്പം നല്‍കാനായില്ല. സാലറി ചാലഞ്ചിലേക്ക് കുടിശികത്തുക നല്‍കാന്‍ തീരുമാനിച്ചവര്‍ വളരെ കുറച്ചു മാത്രമായതിനാല്‍ ഫലത്തില്‍ സര്‍ക്കാരിന്റെ ബാധ്യത വര്‍ധിച്ചു. കുടിശിക സാലറി ചാലഞ്ചിലേക്കു നല്‍കിയവര്‍ ബാക്കി തുക ശമ്പളത്തില്‍ നിന്ന് ഒരുമിച്ചോ 10 തവണകളായോ കൊടുക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com