സംഘര്‍ഷ ഭീതി നിറച്ച് ശബരിമലയില്‍ സമര പരമ്പര; സുരക്ഷ ശക്തമാക്കി, വനിതാ ഉദ്യോഗസ്ഥര്‍ക്കും അവലോകന യോഗത്തിനെത്താന്‍ നിര്‍ദേശം

പമ്പയില്‍ 1000 പൊലീസുകാരെ വിന്യസിച്ചു. നിലയ്ക്കലില്‍ വനിതാ പൊലീസിനേയും വിന്യസിച്ചു കഴിഞ്ഞു
സംഘര്‍ഷ ഭീതി നിറച്ച് ശബരിമലയില്‍ സമര പരമ്പര; സുരക്ഷ ശക്തമാക്കി, വനിതാ ഉദ്യോഗസ്ഥര്‍ക്കും അവലോകന യോഗത്തിനെത്താന്‍ നിര്‍ദേശം

പത്തനംതിട്ട: ശബരിമല നട തുലാമാസ പൂജകള്‍ക്കായി ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ സ്ത്രീ പ്രവേശനത്തിനെതിരായ സമരങ്ങളും ശക്തമാക്കി പ്രതിഷേധക്കാര്‍. പമ്പയില്‍ തന്ത്രികുടുംബം രാവിലെ ഒന്‍പത് മുതല്‍ പ്രാര്‍ത്ഥനാ സമരം നടത്തും. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ ധര്‍ണ നടത്തും.

പി.സി.ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിലക്കലിലോ പമ്പയിലോ പ്രതിഷേധം നടത്തും. കെ.പി.ശശികലയും നിലക്കലില്‍ പ്രതിഷേധ സമരം നടത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരുവശത്ത് പ്രതിഷേധങ്ങള്‍ ശക്തമായി നില്‍ക്കെ എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് പത്തനംതിട്ട എസ്പി ടി.നാരായണന്‍ വ്യക്തമാക്കി. 

നിലയ്ക്കലില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ അറസ്റ്റിലേക്ക് നീങ്ങുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.  രണ്ട് എസ്പിമാരാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പമ്പയില്‍ 1000 പൊലീസുകാരെ വിന്യസിച്ചു. നിലയ്ക്കലില്‍ വനിതാ പൊലീസിനേയും വിന്യസിച്ചു കഴിഞ്ഞു.  

രാവിലെ പതിനൊന്ന് മണിക്ക് സന്നിധാനത്ത് അവലോകന യോഗം ചേരും. മന്ത്രി കടകംപള്ളി സുരന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്ത് തുടരുകയാണ്. അവലോകന യോഗത്തില്‍ വനിതാ ഉദ്യോഗസ്ഥരോട് അടക്കം പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com