സന്നിധാനത്ത് ഇരുമുടിക്കെട്ടുമേന്തി സ്ത്രീകള്‍, കൈ പിടിച്ച് കയറ്റി പൊലീസ്; തെളിവായി വീഡിയോ ദൃശ്യങ്ങള്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2018 08:20 PM  |  

Last Updated: 17th October 2018 08:39 PM  |   A+A-   |  

പമ്പ:  ശബരിമലയില്‍ പ്രവേശിക്കാനുള്ള വിലക്ക് സുപ്രിംകോടതി നീക്കിയതോടെ സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍. ന്യൂസ് 18 പുറത്ത് വിട്ട ദൃശ്യങ്ങളിലാണ് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഇരുമുടിക്കെട്ടുമായി  കയറുന്നതായുള്ളത്. സന്നിധാനത്തെത്തിയ സ്ത്രീകളെ പൊലീസ് കൈ പിടിച്ച് കയറ്റുന്നതും കാണാം

നിലയ്ക്കലിലും മറ്റും തുടരുന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ഈ സ്ത്രീകള്‍ എങ്ങനെ ശബരിമല സന്നിധാനത്തില്‍ എത്തിയെന്നാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഒന്നിലധികം സ്ത്രീകള്‍ സന്നിധാനത്ത് കയറിയതിന്റെ ദൃശ്യങ്ങളും തെളിവുകളായുണ്ട്.

സ്ത്രീപ്രവേശനത്തിനെതിരെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നു. നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും അയ്യപ്പ ഭക്തര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.  ഇതേത്തുടര്‍ന്ന് അര്‍ധരാത്രി മുതല്‍ ശബരിമലയ്ക്ക് 30 കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.