ഭക്തര്‍ ഇരുമുടിക്കെട്ടുമായി ഒറ്റയ്‌ക്കോ രണ്ടുപേരായോ നിലയ്ക്കലെത്തുക; ദേവസ്വം മന്ത്രി പുറത്തുവിട്ട ശബ്ദസന്ദേശം ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2018 01:29 PM  |  

Last Updated: 18th October 2018 03:12 PM  |   A+A-   |  

kadakampally

പത്തനംതിട്ട: ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ആര്‍എസ്എസ് നേതാവിന്റെ ശബ്ദസന്ദേശം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. എഎച്ച്പി ജില്ലാ സെക്രട്ടറി ജിജിയുടെ ശബ്ദസന്ദേശമാണ് പുറത്തുവിട്ടത്.

അയ്യപ്പഭക്തരാരെങ്കിലും നിലയ്ക്കലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെങ്കില്‍ ഇരുമുടിക്കെട്ടെന്ന് തോന്നിക്കുന്ന ഭാണ്ഡവുമായി ഒറ്റയ്‌ക്കോ രണ്ടുപേരായോ എത്താനാണ് ശബ്ദസന്ദേശത്തില്‍ നല്‍കുന്ന നിര്‍ദ്ദേശം. കറുപ്പും ഉടുത്ത് ഒരു മാലയെങ്കിലും കഴുത്തിലിട്ട് എത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

മന്ത്രി പുറത്തുവിട്ട ശബ്ദസന്ദേശത്തിലെ ഉള്ളടക്കം

'സ്വാമി ശരണം, ഞാന്‍, എഎസ്പി ജില്ലാ സെക്രട്ടറി ജിജി, അയ്യപ്പഭക്തരാരെങ്കിലും നിലയ്ക്കലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെങ്കില്‍ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട് കൂട്ടമായി പോയാല്‍ അറസ്റ്റ് ചെയ്യുകയും ഇരുമുടിയില്ലാതെ ആളെ കയറ്റി വിടാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ തത്കാലം പോകാന്‍ നില്‍ക്കുന്ന ഭക്തര്‍ ഇരുമുടിക്കെട്ടും കൈയ്യിലേന്തി ഒറ്റയ്‌ക്കോ രണ്ടുപേരുമോ ആയി മാത്രം കറുപ്പും ഉടുത്ത് ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്തുക. നിലയ്ക്കലെത്തിയശേഷം 9900161516 എന്ന നമ്പറിലേക്ക് വിളിക്കുക. ആ നമ്പറില്‍ വിളിക്കുമ്പോള്‍ മറ്റോരു കോണ്ടാക്ട് തരും. അതില്‍ നിലയ്ക്കലില്‍ നിങ്ങള്‍ക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടാവും. എത്രയും പെട്ടെന്ന് എത്താന്‍ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലേക്കെത്തുക.'