നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കും, അറസ്റ്റ് ചെയ്യട്ടെ; ശബരിമലയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2018 11:25 AM  |  

Last Updated: 18th October 2018 11:25 AM  |   A+A-   |  


തിരുവനന്തപുരം:  നിലയ്ക്കലില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. തിരഞ്ഞെടുക്കപ്പെട്ട 41 പ്രവര്‍ത്തകര്‍ നിയമം ലംഘിക്കും. പൊലീസ് അറസ്റ്റ് ചെയ്യട്ടെ, ബാക്കി നിയമ നടപടികള്‍ക്ക് ബിജെപി തയ്യാറാണെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് കോടിയോളം തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയെ കലാപ ഭൂമിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അക്രമത്തിലേക്ക് വഴി തിരിച്ച് വിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലത്തെ പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അഹിന്ദുവായ ഉദ്യോഗസ്ഥനെയാണ് നിയമപാലനത്തിന് ചുമതലപ്പെടുത്തിയതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.