മാധ്യമപ്രവര്‍ത്തക സന്നിധാനത്തേക്ക്; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി മലകയറുന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2018 07:39 AM  |  

Last Updated: 18th October 2018 07:39 AM  |   A+A-   |  

suhasini_raj

പമ്പ: പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ മാധ്യമപ്രവര്‍ത്തക പൊലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് മലകയറുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് മലകയറുന്നത്. പമ്പയില്‍ പ്രതിഷേധക്കാര്‍ ശരണം വിളിച്ച് തടയാന്‍ എത്തിയെങ്കിലും പൊലീസ് സംരക്ഷണത്തില്‍ സുഹാസിനി മലകയറുകയാണ്. ജോലിസംബന്ധമായ ആവശ്യത്തിനാണ് താന്‍ സന്നിധാനത്തെത്തിയതെന്ന് സുഹാസിനി പറയുന്നു. 

ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമം ഉണ്ടായിരുന്നു. ശബരിമല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കനത്ത ആക്രണമാണ് അഴിച്ചുവിട്ടത്. ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇന്നും മാധ്യമപ്രവര്‍ത്തകരെ തടയുന്ന കാഴ്ചയാണ് പമ്പയില്‍ ഉണ്ടായത്.