സംഘര്‍ഷാവസ്ഥ തുടരുന്നു: നിലക്കലില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 18th October 2018 10:57 AM  |  

Last Updated: 18th October 2018 10:57 AM  |   A+A-   |  

 

നിലയ്ക്കല്‍: സംഘര്‍ഷ സാധ്യതയും പ്രതിഷേധങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലയ്ക്കലില്‍ പൊലീസ് കണ്‍ട്രോള്‍ റൂ തുറന്നു. നേരത്തെ പമ്പാ പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു സന്നിധാനത്തെ പൊലീസ് നടപടികള്‍ പുരോഗമിച്ചിരുന്നത്. ഇവിടെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് കണ്‍ട്രോള്‍ റൂം കൂടി തുറന്നിരിക്കുന്നത്.

എഡിജിപി അനില്‍കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പന്പയിലും നിലയ്ക്കലിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ശബരിമല പരിസരത്ത് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങളും കുറഞ്ഞിട്ടുണ്ട്.

ഇന്ന് രാവിലെ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് പരമ്പരാഗത കാനന പാത വഴി സന്നിധാനത്തേക്ക് പുറപ്പെട്ടെങ്കിലും പ്രതിഷേധം ഭയന്ന് പിന്മാറിയിരുന്നു. മരക്കൂട്ടം വരെ എത്തിയ ശേഷമാണ് ഇവര്‍ പിന്‍വാങ്ങിയത്. കാനനപാതയിലെല്ലാം പ്രതിഷേധക്കാര്‍ തന്പടിച്ചിട്ടുണ്ടെന്ന ബോധ്യത്തിലാണ് പോലീസിന്റെ പുതിയ നടപടികള്‍. സുരക്ഷ കര്‍ശനമാക്കാന്‍ ഇനി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ആലോചനയിലാണ് പൊലീസ്.