'ഇരുമുടിക്കെട്ടെന്ന് തോന്നിക്കുന്ന ഭാണ്ഡവുമായി എത്തുക, ഒരു മാലയെങ്കിലും അണിയുക'; കലാപത്തിനുള്ള ആര്‍എസ്എസ് നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് കടകംപള്ളി

കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആര്‍എസ്എസ് നേതാവിന്റെ ശബ്ദസന്ദേശവും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പുറത്തുവിട്ടു. എഎസ്പി ജില്ലാ സെക്രട്ടറി ജിജിയുടെ ശബ്ദസന്ദേശമാണ് പുറത്തുവിട്ടത്. 
'ഇരുമുടിക്കെട്ടെന്ന് തോന്നിക്കുന്ന ഭാണ്ഡവുമായി എത്തുക, ഒരു മാലയെങ്കിലും അണിയുക'; കലാപത്തിനുള്ള ആര്‍എസ്എസ് നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് കടകംപള്ളി

പത്തനംതിട്ട: ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ബോധപൂര്‍വമായ ശ്രമം നടത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകരെ ആളെവിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആര്‍എസ്എസ് നേതാവിന്റെ ശബ്ദസന്ദേശവും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പുറത്തുവിട്ടു. എഎച്ച്പി ജില്ലാ സെക്രട്ടറി ജിജിയുടെ ശബ്ദസന്ദേശമാണ് പുറത്തുവിട്ടത്. 

അയ്യപ്പഭക്തരാരെങ്കിലും നിലയ്ക്കലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെങ്കില്‍ ഇരുമുടിക്കെട്ടും കൈയ്യിലേന്തി ഒറ്റയ്‌ക്കോ രണ്ടുപേരായോ കറുപ്പും ഉടുത്ത് ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്താനാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. നിലയ്ക്കലെത്തിയശേഷം ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും സന്ദേശത്തിലൂടെ കൈമാറിയിട്ടുണ്ട്. 

സുപ്രീം കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്ത തെറ്റ്. വിധിക്കാധാരമായ കേസ് നടത്തിയത് ആര്‍ എസ്എസ് ആണെന്ന് ബിജെപി മറച്ചുവയ്ക്കുന്നു. അത് തുറന്നുപറയാനുള്ള രാഷ്ട്രീയ ആണത്തമെങ്കിലും ശ്രീദ്ധരന്‍പിള്ള കാണിക്കണമെന്ന് കടകംപള്ളി വെല്ലുവിളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com