കേന്ദ്രം വിദേശ സഹായം ഇല്ലാതാക്കി; കേരളത്തെ പുനർസൃഷ്ടിക്കാൻ യുഎഇയിലും സാലറി ചലഞ്ചുമായി മുഖ്യമന്ത്രി

പ്ര​​ള​യ​ദു​രി​താ​ശ്വാ​സ സ​ഹാ​യം അഭ്യാർത്ഥിച്ചുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രക്കും തടസ്സം സൃഷ്ടിച്ച കേന്ദ്രസർക്കാരിന് എതിരെ ദുബായിയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി
കേന്ദ്രം വിദേശ സഹായം ഇല്ലാതാക്കി; കേരളത്തെ പുനർസൃഷ്ടിക്കാൻ യുഎഇയിലും സാലറി ചലഞ്ചുമായി മുഖ്യമന്ത്രി

അ​ബു​ദാ​ബി: പ്ര​ള​യ​ദു​രി​താ​ശ്വാ​സ സ​ഹാ​യം അഭ്യാർത്ഥിച്ചുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രക്കും തടസ്സം സൃഷ്ടിച്ച കേന്ദ്രസർക്കാരിന് എതിരെ ദുബായിയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യം വി​ദേ​ശ​സ​ഹാ​യം ഇ​ല്ലാ​താ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.  അ​ബു​ദാ​ബി​യി​ൽ വ്യാ​വ​സാ​യി​ക​ളു​മാ​യു​ള്ള  ച​ർ​ച്ച‍​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് പ്ര​വാ​സി​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ഘ​ട്ടം​ഘ​ട്ട​മാ​യി  ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ധനസഹായം വേണ്ടെന്ന് നിലപാടെടുത്ത കേന്ദ്രം, മന്ത്രിമാരെ വിദേശത്തയച്ച് ധനസഹായം ശേഖരിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കും വിലക്ക് കൽപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമാണ് ഉപാധികളോടെ ധനസഹായ സമാഹരണം നടത്താൻ കേന്ദ്രം യാത്രാനുമതി നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com