'ജീവനില്‍ കൊതിയുള്ളയുള്ളതു കൊണ്ടാണ് സാറുമ്മാരെ ഹെല്‍മെറ്റ് എടുത്തത്; മഴപെയ്യുന്നതിലും വേഗത്തിലാണ് പാറക്കല്ലുകള്‍ വന്നത്, ഞങ്ങളും മനുഷ്യരാണ്': നിലയ്ക്കലില്‍ അക്രമികളെ നേരിട്ട പൊലീസുകാരന്‍ പറയുന്നു

ഞങ്ങളെയും കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നത്...
'ജീവനില്‍ കൊതിയുള്ളയുള്ളതു കൊണ്ടാണ് സാറുമ്മാരെ ഹെല്‍മെറ്റ് എടുത്തത്; മഴപെയ്യുന്നതിലും വേഗത്തിലാണ് പാറക്കല്ലുകള്‍ വന്നത്, ഞങ്ങളും മനുഷ്യരാണ്': നിലയ്ക്കലില്‍ അക്രമികളെ നേരിട്ട പൊലീസുകാരന്‍ പറയുന്നു

കോട്ടയം: ശബരിമല യുവതീപ്രവേശനത്തിന് എതിരെ സമരം നടത്തുന്നവരെ നേരിടാനെത്തിയ പൊലീസുകാരന്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നും ഹെല്‍മെറ്റ് മോഷ്ടിച്ചുവെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ എന്തിനാണ് ഹെല്‍മെറ്റ് എടുത്തതെന്ന് വിശദമാക്കി രംഗത്ത് വന്നിരിക്കുയാണ് അഗസ്റ്റിന്‍ ജോസഫ് എന്ന പൊലീസുകാരന്‍. 

ഞങ്ങളെയും കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നത്. അതില്‍ നിന്നും രക്ഷപെടുന്നതിനു അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ്, അതെടുത്തു വെച്ച് അതില്‍ തെറ്റായി ഒന്നും തോന്നിയതും ഇല്ല-അഗസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

അഗസ്റ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: 

ഞങ്ങളെയും കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നത്. അതില്‍ നിന്നും രക്ഷപെടുന്നതിനു അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ് അതെടുത്തു വെച്ച് അതില്‍ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തര്‍ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല... എന്റെ കൂടെ ഉള്ള പലരും ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണു. അവരെ കുറിച്ച് ഒരു മാധ്യമങ്ങളും പറഞ്ഞു കാണില്ല ചര്‍ച്ചയും ചെയ്യില്ല.. ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെല്‍മെറ്റ് എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പൊലീസിനെ കല്ലെറിയുന്നവരും വീട്ടില്‍ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങള്‍ക്കും കുടുംബം ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com