'പൂങ്കാവനത്തില്‍ ഉയരുന്ന തെറിശബ്ദങ്ങള്‍ ഹരിഹരസുധന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ബാധിക്കില്ലെ മിസ്റ്ററരു കണ്ഠരരു?' 

നിലയ്ക്കല്‍ ഉള്‍പ്പെടെ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍
'പൂങ്കാവനത്തില്‍ ഉയരുന്ന തെറിശബ്ദങ്ങള്‍ ഹരിഹരസുധന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ബാധിക്കില്ലെ മിസ്റ്ററരു കണ്ഠരരു?' 

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെയുളള പ്രതിഷേധം നിയന്ത്രണം വിട്ടുപോകുകയാണ് എന്ന ആക്ഷേപം ശക്തമാണ്. സമരത്തിന്റെ മറവില്‍ ഒരു കൂട്ടം അക്രമികള്‍ അഴിഞ്ഞാടുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന യുവതികള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും അക്രമികള്‍ കയ്യേറ്റം നടത്തുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. 

നിലയ്ക്കല്‍ ഉള്‍പ്പെടെ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. പൂങ്കാവനത്തില്‍ ഉയരുന്ന തെറിശബ്ദങ്ങള്‍ ഹരിഹരസുധന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ബാധിക്കില്ലെ മിസ്റ്ററരു കണ്ഠരരു എന്ന ചോദ്യം ഉന്നയിച്ച് ട്വിറ്ററിലാണ് എന്‍ എസ് മാധവന്റെ പ്രതികരണം. 

യുവതി പ്രവേശനത്തിനെതിരെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക ആക്രമണമുണ്ടായി. 32 കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com