യുവതികളെ കയറ്റുന്നവരെ ചവിട്ടി പുറത്താക്കും; നന്ദിഗ്രാമില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം മറക്കരുതെന്ന് കെ പി ശശികല 

വിശ്വാസം ഹനിച്ച് ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ പിന്നെ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എംഎല്‍എയും നിയമസഭയുടെ പടി ചവിട്ടില്ലെന്ന്  കെ.പി. ശശികല
യുവതികളെ കയറ്റുന്നവരെ ചവിട്ടി പുറത്താക്കും; നന്ദിഗ്രാമില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം മറക്കരുതെന്ന് കെ പി ശശികല 

നിലയ്ക്കല്‍: വിശ്വാസം ഹനിച്ച് ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ പിന്നെ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എംഎല്‍എയും നിയമസഭയുടെ പടി ചവിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. കയറുന്നവരെ അല്ല, കയറ്റുന്നവരെ അവര്‍ ചവിട്ടി പുറത്താക്കുമെന്നും ശശികല പറഞ്ഞു.

ന്യൂനപക്ഷത്തിന്റെ ദുര്‍വാശിക്കു മുന്‍പില്‍ വിശ്വാസ സമൂഹത്തിന്റെ അധികാരം സര്‍ക്കാര്‍ അടിയറ വച്ചു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഒരുപക്ഷേ യുവതികളെ ശബരിമലയില്‍ കയറ്റുമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ നന്ദിഗ്രാമില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം അളന്നാല്‍ മതി സിപിഎമ്മിനെന്ന് ശശികല പറഞ്ഞു. 

വിശ്വാസം ഹനിച്ച് ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ പിന്നെ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എംഎല്‍എയും നിയമസഭയുടെ പടി ചവിട്ടില്ലെന്നും ശശികല പറഞ്ഞു. ശബരിമലയുമായി ചേര്‍ത്തുവച്ച് ഒരുപാട് പാരമ്പര്യം പറയാനുള്ള ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ മക്കള്‍ സ്വന്തം അച്ഛനെക്കുറിച്ച് എന്തു പറയും. ശബരിമലയിലെ ആചാരങ്ങള്‍ നശിപ്പിച്ച ആളെന്നോ? ഈ മാസം ആചാരം തെറ്റിച്ച് ഏതെങ്കിലും യുവതി കയറിയാല്‍ പുതിയ ഹിന്ദു സമൂഹം ഉണരും. 

ചര്‍ച്ചകള്‍ക്കു വിളിക്കുന്ന സര്‍ക്കാര്‍ ബസ് പോയിട്ടു കൈകാണിക്കുന്ന പണിയാണ് കാട്ടുന്നത്. ഇതുനേരത്തേ ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിനു ഗതികേട് ഉണ്ടാകില്ലായിരുന്നു.  കോടതി വിധി നടപ്പാക്കാതെ വച്ചുകൊണ്ടിരിക്കുന്ന ഒരുപാട് സന്ദര്‍ഭം ഉണ്ടെന്നും ശശികല പറഞ്ഞു. ശബരിമല കര്‍മസമിതിയുടെ മാതൃശക്തി ഉപവാസത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com