വീട്ടുമുറ്റത്ത് കിടന്നാലും രക്ഷയില്ല!; വഴിയിലുടെ പോയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിച്ചു, സമീപവാസിയുടെ മതില്‍ തകര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2018 05:09 AM  |  

Last Updated: 18th October 2018 05:09 AM  |   A+A-   |  

 

കോട്ടയം: നിയന്ത്രണം വിട്ടുവന്ന കാര്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു. കഴിഞ്ഞദിവസം  രാവിലെ അയര്‍ക്കുന്നം-കിടങ്ങൂര്‍ റോഡില്‍ കല്ലിട്ടുനടയ്ക്കു സമീപമാണു സംഭവം.

അരുണാചല്‍ പ്രദേശില്‍ വൈദികനായ വിബിന്‍ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. സുഹൃത്തുക്കളെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയശേഷം മൂവാറ്റുപുഴയിലേക്കു പോകുകയായിരുന്നു ഫാ. വിബിന്‍.

കാര്‍ നിയന്ത്രണംവിട്ടു കല്ലിട്ടുനട പോളക്കല്‍ ബെന്നിയുടെ വീട്ടിലേക്കാണ് ഓടിക്കയറിയത്. ഇടിയുടെ ആഘാതത്തില്‍  ബെന്നിയുടെ കാര്‍ പുറകിലേക്ക് ഉരുണ്ടുനീങ്ങി സമീപവാസി വിന്‍സ് പേരാലുങ്കലിന്റെ വീടിന്റെ മതില്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
 

TAGS
accident