ശബരിമല പ്രതിഷേധവുമായി ഇങ്ങോട്ട് വരേണ്ട: മുന്നറിയിപ്പുമായി ക്ഷേത്രക്കമ്മിറ്റി

ഇത്തരം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ നിലപാടെടുത്ത് ഒരു ക്ഷേത്രം മുന്നോട്ടു വന്നിരിക്കുകയാണ്.
ശബരിമല പ്രതിഷേധവുമായി ഇങ്ങോട്ട് വരേണ്ട: മുന്നറിയിപ്പുമായി ക്ഷേത്രക്കമ്മിറ്റി

ബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സന്നിധാനത്തും നിലയ്ക്കലും പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ വിശ്വാസികള്‍ എന്ന് പറയുന്ന ഒരു സംഘം ആളുകള്‍ അക്രമം അഴിച്ചു വിടുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. 

ഇത്തരം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ നിലപാടെടുത്ത് ഒരു ക്ഷേത്രം മുന്നോട്ടു വന്നിരിക്കുകയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീ തിരുമിറ്റക്കോട് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുവിച്ച നോട്ടീസാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

'ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശനം നിരോധിച്ച ഹൈക്കോടതി ഉത്തരവും ആര്‍ത്തവ സംബന്ധമായ ക്ഷേത്രപ്രവേശന നിയമതടസവും സുപ്രീംകോടതി ദുര്‍ബലപ്പെടുത്തി. മേല്‍ ഉത്തരവിനെതിരെ പ്രചരണ പ്രക്ഷോഭവുമായി ക്ഷേത്ര സ്ഥലത്ത് പ്രവേശിക്കരുത്'- ക്ഷേത്രത്തില്‍ നിന്നും ഇറക്കിയ നോട്ടീസിലെ വിവരങ്ങളാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com