ശബരിമലയില്‍ നിരോധനാജ്ഞ: ഹര്‍ത്താല്‍ ആരംഭിച്ചു

സംഘര്‍ഷം നിലനില്‍ക്കുന്ന ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചു
ശബരിമലയില്‍ നിരോധനാജ്ഞ: ഹര്‍ത്താല്‍ ആരംഭിച്ചു

പമ്പ: സംഘര്‍ഷം നിലനില്‍ക്കുന്ന ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞ നിലവില്‍ വന്നു. പത്തനംതിട്ടജില്ലാ കളക്ടര്‍ പി ബി നൂഹ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് കടന്നുവരാമെന്നും സുരക്ഷ ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

നിലവില്‍ ഇന്നത്തേക്ക് മാത്രമാണ് 144 പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആവശ്യമെങ്കില്‍ മാത്രം നിരോധനാജ്ഞ നീട്ടുമെന്നും അയ്യപ്പ ഭക്തരെ ഒരു സ്ഥലത്തും തടയാതെ സമാധാനപൂര്‍ണമായ ദര്‍ശനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയില്‍ ഒരിടത്തും പ്രതിഷേധക്കാരെ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

സംഘര്‍ഷം തുടരുന്നതോടെയാണ് ശബരിമലയുടെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധക്കാരെ നിരോധിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. ഈ പ്രദേശത്തിന്റെ നിയന്ത്രണം ഉടന്‍തന്നെ പൊലീസ് പൂര്‍ണമായും ഏറ്റെടുക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ദിവസം ശിവക്ഷേത്രത്തിന് സമീപം പ്രശ്‌നം സൃഷ്ടിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടര്‍ന്ന് പൊലീസിനെതിരെ കല്ലേറും ഉണ്ടായിരുന്നു. മാധ്യമ സംഘങ്ങള്‍ക്കെതിരെയും വ്യാപകമായ ആക്രമണമാണ് ഉണ്ടായത്. ഇതോടെയാണ് ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 144 പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും കളക്ടര്‍ വ്യക്തമാക്കി.

അതേസമയം എന്‍ഡിഎ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ ടന ്‌ന പൊലീസ് ലാത്തിച്ചാര്‍ജ് അക്രമാസക്തമായി എന്നാരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘര്‍ഷം സൃഷ്ടിച്ചതിന്റെ പേരില്‍ ഇതുവരെ നാല്‍പ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിലും ലാത്തിച്ചാര്‍ജിലുമായി ഇരുനൂറ്റിയന്‍പതിലേറെ സമരക്കാര്‍ക്കും 25 പൊലീസുകാര്‍ക്കും പരുക്കേറ്റു. 4 വനികളടക്കം 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com