ഹര്‍ത്താല്‍ അനുകൂലികള്‍ 32 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു ;  സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു, വിശ്വാസികള്‍ അക്രമ സമരം ചെയ്യരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കല്ലേറും അക്രമവും തുടരുന്ന സാഹചര്യത്തില്‍ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 
ഹര്‍ത്താല്‍ അനുകൂലികള്‍ 32 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു ;  സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു, വിശ്വാസികള്‍ അക്രമ സമരം ചെയ്യരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത്  ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ അക്രമം തുടരുന്നു. കല്ലേറും അക്രമവും തുടരുന്ന സാഹചര്യത്തില്‍ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 

വിശ്വാസികള്‍ അക്രമങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്നും അക്രമസമരമായി മാറ്റരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 

കുന്ദമംഗലം, ചേര്‍ത്തല, ചമ്രവട്ടം,തിരുവനന്തപുരം എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 32 കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെയാണ് ഇന്ന് മാത്രം ആക്രമണം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com