നിരോധനാജ്ഞ ലംഘിക്കാനെത്തി ; ശോഭ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2018 11:09 AM  |  

Last Updated: 19th October 2018 11:09 AM  |   A+A-   |  

 

പത്തനംതിട്ട :  ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടശ്ശേരിക്കരയില്‍ റോഡ് ഉപരോധിച്ചതിനാണ് നടപടി. ഏഴ് മഹിളാമോര്‍ച്ച പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ ഇന്നലെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീഝരന്‍പിള്ള വ്യക്തമാക്കിയിരുന്നു.