രാഹുലിനെ കൊണ്ടുപോയത് ട്രാക്ടറില്‍ ടാര്‍പോളിന്‍ കെട്ടി മറച്ച്: രാഹുല്‍ ശബരിമലയ്ക്ക് വേണ്ടി ജയിലില്‍ നിരാഹാരമിരിക്കുന്നെന്നും ഭാര്യ ദീപ

By സമകാലികമലയാളം ഡെസ്‌ക്   |   Published: 19th October 2018 03:02 PM  |  

Last Updated: 19th October 2018 03:04 PM  |   A+A-   |  

 

 

ഴിഞ്ഞ ദിവസം ശബരിമല നിലക്കലില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട രാഹുല്‍ ഈശ്വര്‍ നിരപരാധിയാണെന്നും അറസ്റ്റ് അനാവശ്യമാണെന്നും ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. രാഹുല്‍ അക്രമത്തിന് നേതൃത്വം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ജയിലില്‍ കിടക്കുന്നത് നമുക്ക് വേണ്ടിയാണെന്നും അവര്‍ പറയുന്നു. കൊട്ടാരക്കര സബ് ജയിലനു മുന്നില്‍ നിന്നും ഫേസ്ബുക്ക് ലൈവില്‍ കരഞ്ഞുകൊണ്ടായിരുന്നു ദീപ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അറസ്റ്റ് ചെയ്തതിനെക്കാള്‍ പ്രതിഷേധം അറസ്റ്റ് ചെയ്തുകൊണ്ടു പോയ രീതിയിലാണെന്ന് ദീപ ഏറെ വൈകാരികമായി പറഞ്ഞു. രഹസ്യമായി ട്രാക്ടറില്‍ ടാര്‍പോളിയന്‍ വച്ച് പൊതിഞ്ഞുകൊണ്ടാണ് രാഹുലിനെ കൊണ്ടുവന്നതെന്നാണ് ദീപ പറയുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകള്‍ ഇല്ല, അതിനാലാണ് ഇങ്ങനെ രഹസ്യമായി അറസ്റ്റ് ചെയ്തതെന്നും അവര്‍ പറയുന്നു. 

പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള സംഭവങ്ങളിലാണ് രാഹുല്‍ ഈശ്വറിനെയും ഒപ്പമുള്ള ഇരുപതോളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍. എന്നാല്‍ രാഹുല്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം നിന്നട്ടില്ലെന്നും സംഭവസമയത്ത് രാഹുല്‍ അവിടെ ഇല്ലായിരുന്നു എന്നുമാണ് ദീപ പറയുന്നത്.

ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തടസപ്പെടുത്തി എന്നു പറഞ്ഞാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആ സമയത്ത് പമ്പയിലോ മരക്കൂട്ടത്തിനടുത്തോ രാഹുല്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അപ്പോള്‍ സന്നിദ്ധാനത്തായിരുന്നുവെന്നും ദീപ പറയുന്നു. രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നുമാണ് ദീപ ലൈവ് വന്നത്. രാഹുലിന്റെ കുടുംബാംഗങ്ങളും ദീപയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ദീപ​ രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് ലൈവ് ചുവടെ