വിധി നടപ്പിലായിക്കഴിഞ്ഞു, അത് രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമാകും; വെളിപ്പെടുത്തലുമായി യുവതി

ഫാസിസത്തിന്റെ കൊലവിളിക്ക് മുന്നിലേക്ക് മരിക്കാന്‍ തയ്യാറായിപ്പോയ ഞങ്ങള്‍ക്കാണോ ഫാസിസ്റ്റുകളുടെ ഒലത്തിയ കേസില്‍ ഭയം?
വിധി നടപ്പിലായിക്കഴിഞ്ഞു, അത് രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമാകും; വെളിപ്പെടുത്തലുമായി യുവതി

കൊച്ചി :  ശബരിമലയില്‍ പോയത് റിക്കോഡ് ഉണ്ടാക്കാനാണെന്ന ആരോപണം തള്ളി ചേര്‍ത്തല സ്വദേശിനി ലിബി രംഗത്ത്. ശബരിമലയില്‍ സ്ത്രീകള്‍ പലതവണ കയറിയിട്ടുണ്ടെന്ന് കോടതിയില്‍പോലും തെളിഞ്ഞ കാര്യമല്ലേ?പിന്നെ ശബരിമലയില്‍ കയറിയ ആദ്യവനിത ഞാനാകുന്നത് എങ്ങനെ ? '91 വരെ മണ്ഡലമകരവിളക്ക് കാലം ഒഴികെ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നു' എന്ന തന്ത്രിയുടെ മൊഴിതന്നെയുണ്ട് എന്നും ലിബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ഒരു സ്ത്രീയും ചെന്നില്ലായിരുന്നു എങ്കില്‍ സര്‍ക്കാരും ആര്‍ത്തവ ലഹളക്കാരും അതുപറഞ്ഞു രക്ഷപ്പെടുമായിരുന്നു.ഇപ്പോള്‍ വിധിനടപ്പാക്കപ്പെട്ടിട്ടുണ്ട്. അത് സര്‍ക്കാര്‍ തന്നെ കോടതിയിലോ, അതല്ലെങ്കില്‍ കയറിയ സ്ത്രീതന്നെയോ രണ്ടു ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തിക്കോളും' ശബരിമല നേരും നെറിയും' എന്നപേരില്‍ ശബരിമലയില്‍ കയറിയ സ്ത്രീതന്നെ പുസ്തകമിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

സോഷ്യല്‍മീഡിയയില്‍ മതനിന്ദനടത്തിയെന്ന കേസിന്റെ ഉമ്മാക്കിയൊക്കെ അവിടെയിരുന്നോട്ടെ. അതിന് കോടതിയില്‍ എന്തു വിലയുണ്ടെന്ന് എനിക്കുമാത്രമല്ല അത്തരത്തില്‍ കേസുള്ള പലര്‍ക്കും വ്യക്തമായിട്ടുള്ളതാണല്ലോ? ഫാസിസത്തിന്റെ കൊലവിളിക്ക് മുന്നിലേക്ക് മരിക്കാന്‍ തയ്യാറായിപ്പോയ ഞങ്ങള്‍ക്കാണോ ഫാസിസ്റ്റുകളുടെ ഒലത്തിയ കേസില്‍ ഭയം? ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ലിബി ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

ഞാന്‍ റിക്കോഡ് ഉണ്ടാക്കാന്‍ പോയെന്നു പറയുന്ന ഊളകളോട് ,
ശബരിമലയില്‍ സ്ത്രീകള്‍ പലതവണ കയറിയിട്ടുണ്ടെന്ന് കോടതിയില്‍പോലും തെളിഞ്ഞ കാര്യമല്ലേ?പിന്നെ ശബരിമലയില്‍ കയറിയ ആദ്യവനിത ഞാനാകുന്നത് എങ്ങനെ ? '91 വരെ മണ്ഡലമകരവിളക്ക് കാലം ഒഴികെ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നു' എന്ന തന്ത്രിയുടെ മൊഴിതന്നെയുണ്ട്.അതിനുശേഷവും പലരും പോയിരുന്നു.അയ്യപ്പന് സ്ത്രീകളെകാണുമ്പോള്‍ പോകുന്ന ബ്രഹ്മചര്യം ഉണ്ടെങ്കില്‍ അതെപ്പോഴെ പോയിരുന്നുഎന്ന് തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും മൊഴിതന്നെ സാക്ഷ്യപ്പെടുത്തുന്നു.പിന്നേ അയ്യപ്പന്റെ ചാരിത്ര്യം കളയാനും ആദ്യമായി ശബരിമലയ്ക്ക് പോകുകയും ചെയ്തത്.

ശബരിമല വിഷയം ഉന്നയിച്ച് പത്തനംതിട്ടയില്‍ ക്രമസമാധാനം തന്നെ കയ്യിലെടുത്ത സംഘികള്‍ കേസ് ഒഴിവാക്കാന്‍ പേടിച്ച് ഒരുസ്ത്രീയും വരില്ല എന്ന കണക്കുകൂട്ടലില്‍ പുതിയ അടവും 'സത്യാഗ്രഹവുമായി വരുന്നവരെ ബോധവല്‍ക്കരണാ നടത്തി തിരിച്ചയക്കും' എന്ന് പോലീസിനെ ധരിപ്പിച്ച ആര്‍ത്തവ ലഹള നേതാവിന്റെ നാടകം കളിച്ചു രക്ഷപെടാന്‍ ഉള്ള ഉഡായിപ്പ് പൊളിഞ്ഞുപോയത് ഞങ്ങള്‍ ആറു സ്ത്രീകള്‍ ഈ വെല്ലുവിളിയിലും ശബരിമലയില്‍ എത്തിയതോടെയാണ്. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് രണ്ടാം വിമോചനസമക്കാരെ പോലീസ് ഓടിച്ചിട്ട് തല്ലാനും ആര്‍ത്തവലഹള നേതാവ് അകത്താകാനും ഇടയാക്കിയത്.

ഒരു സ്ത്രീയും ചെന്നില്ലായിരുന്നു എങ്കില്‍ സര്‍ക്കാരും ആര്‍ത്തവ ലഹളക്കാരും അതുപറഞ്ഞു രക്ഷപ്പെടുമായിരുന്നു.ഇപ്പോള്‍ വിധിനടപ്പാക്കപ്പെട്ടിട്ടുണ്ട്. അത് സര്‍ക്കാര്‍ തന്നെ കോടതിയിലോ, അതല്ലെങ്കില്‍ കയറിയ സ്ത്രീതന്നെയോ രണ്ടു ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തിക്കോളും' ശബരിമല നേരും നെറിയും' എന്നപേരില്‍ ശബരിമലയില്‍ കയറിയ സ്ത്രീതന്നെ പുസ്തകമിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. അവരുടെ ജീവന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ തത്കാലം ഞാനായിട്ട് പേര് വെളിപ്പെടുത്തുന്നില്ല.

ശബരിമലയില്‍ ആദ്യമായിട്ടാണ് സ്ത്രീകയറുന്നത് എന്നു പ്രചരിപ്പിക്കുന്നതുതന്നെ മാറ്റുകഥകള്‍ പോലെത്തന്നെ ശുദ്ധ തട്ടിപ്പാണെന്ന് കോടതിയ്ക്ക് തന്നെ ബോധ്യം വന്ന സംഗതിയാണ്, വീണ്ടും അങ്ങനെ പ്രചരിപ്പിക്കുന്നത് ഒരുവിശ്വസിക്കലും വിശ്വസിപ്പിക്കലും മാത്രമാണ്.

ഞങ്ങള്‍ ശബരിമലയില്‍ പോയതെന്തിനെന്ന് പലതവണ വ്യക്തമാക്കിയതാണ്.അക്കാര്യത്തില്‍ ആരെന്തുധരിച്ചാലും എന്ത് പ്രചരിപ്പിച്ചാലും എനിക്ക് ഒന്നുമില്ല. എനിക്കാരുടെയും യുക്തിവാദി സര്‍ട്ടിഫിക്കറ്റോ സദാചാര സര്‍ട്ടിഫിക്കറ്റോ വേണ്ട.എല്ലാവരും എന്നെ അംഗീകരിച്ചിട്ട് ഞാന്‍ പഞ്ചായത്തിലേക്കോ പാര്‍ലമെന്റിലേക്കോ മത്സരിക്കാനും ഉദ്ദേശിക്കുന്നില്ല നിന്റെയൊക്കെ വോട്ടിന് !

സോഷ്യല്‍മീഡിയയില്‍ മതനിന്ദനടത്തിയെന്ന കേസിന്റെ ഉമ്മാക്കിയൊക്കെ അവിടെയിരുന്നോട്ടെ.അതാദ്യമായിട്ടുമല്ല അതിന് കോടതിയില്‍ എന്തുവിലയുണ്ടെന്ന് എനിക്കുമാത്രമല്ല അത്തരത്തില്‍ കേസുള്ള പലര്‍ക്കും വ്യക്തമായിട്ടുള്ളതാണല്ലോ? ഫാസിസത്തിന്റെ കൊലവിളിക്ക് മുന്നിലേക്ക് മരിക്കാന്‍ തയ്യാറായിപ്പോയ ഞങ്ങള്‍ക്കാണോ ഫാസിസ്റ്റുകളുടെ ഒലത്തിയ കേസില്‍ ഭയം? നിന്നെയൊക്കെക്കൊണ്ട് പറ്റുന്നത് ചെയ്യൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com