'ഇടപെടില്ല, റിവ്യൂ ഹര്‍ജി കൊടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാം'; കടകംപള്ളി സുരേന്ദ്രന്‍

'ദേവസ്വം ബോര്‍ഡിന്റെ നിലപാടുകളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല'
'ഇടപെടില്ല, റിവ്യൂ ഹര്‍ജി കൊടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാം'; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ സാഹചര്യത്തില്‍ നിലപാടില്‍ അയവുവരുത്തി സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ നിലപാടുകളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര് റിവ്യൂ ഹര്‍ജി കൊടുത്താലും സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന നിലപാടില്‍ ഉറച്ചനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ആര്‍എസ്എസുകാര്‍ തന്നെയാണ് ഹര്‍ജി നല്‍കിയ അഞ്ചു പേരും. ഇവര്‍ ആരാണെന്ന് സുപ്രീം കോടതിയില്‍ അന്വേഷിച്ചാല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ശബ്ദസന്ദേശം അയച്ച എഎച്ച്പിയും വിഎച്ച്പിയും തമ്മില്‍ എന്താണ് വ്യത്യാസം. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് തൊഗാഡിയ 48 മണിക്കൂര്‍ നല്‍കിയിരുന്നു. ആ സമയം കഴിഞ്ഞപ്പോള്‍ നടത്തിയ ഹര്‍ത്താല്‍ ആണ് നടന്നത്. മഹാനവമി ദിവസത്തെ അലങ്കോലപ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന് അവര്‍ ആലോചിക്കണം അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com