നട അടയ്ക്കുന്നതുവരെ നിരോധനാജ്ഞ തുടരും; പ്രതിഷേധ പ്രകടനങ്ങള്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2018 06:47 PM  |  

Last Updated: 19th October 2018 07:26 PM  |   A+A-   |  

SABARIMALA

പത്തനംതിട്ട: ശബരിമലയില്‍ മൂന്ന് ദിവസത്തേക്ക് കൂടെ നിരോധനാജ്ഞ നീട്ടി. നട അടയ്ക്കുന്നതുവരെ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. നിലവിലുള്ള സ്ഥലങ്ങള്‍ക്ക് പുറമേ പ്ലാപ്പള്ളി, തുലാപള്ളി, ളാഹ എന്നിവിടങ്ങളിലേക്കുകൂടി നിരോധനാജ്ഞ വ്യാപിപ്പിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ നിലവിലുള്ളത്.

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടാന്‍ തീരുമാനിച്ചത്. 17-ാം തിയതി അര്‍ധരാത്രിയോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചിരുന്നത്. യാതൊരു തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും ശബരിമലയ്ക്ക് 30 കിലോമീറ്റര്‍ ചുറ്റളവില്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.