പ്രതിഷേധം കനത്തു, പൂജ നിര്‍ത്തി, യുവതികള്‍ മലയിറങ്ങി

യുവതികളെ എങ്ങനെ സുരക്ഷിതമായി കൊണ്ടുവന്നോ, അതുപോലെ തന്നെ മലയില്‍ നിന്നും തിരിച്ച് ഇറക്കുമെന്ന് ഐ ജി ശ്രീജിത്ത്
പ്രതിഷേധം കനത്തു, പൂജ നിര്‍ത്തി, യുവതികള്‍ മലയിറങ്ങി

ശബരിമല : സന്നിധാനത്ത് പ്രവേശിച്ച യുവതികള്‍ മലയിറങ്ങാന്‍ സമ്മതിച്ചെന്ന് ഐജി എസ് ശ്രീജിത്ത് അറിയിച്ചു. ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചിടുമെന്നും, യുവതികള്‍ക്ക് ദര്‍ശനം സാധ്യമല്ലെന്നും  തന്ത്രി അറിയിച്ചു. ഇക്കാര്യം യുവതികളെ അറിയിച്ചെന്നും, ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്നും യുവതികളെ ബോധ്യപ്പെടുത്തിയെന്നും ഐജി പറഞ്ഞു. യുവതികളെ എങ്ങനെ സുരക്ഷിതമായി കൊണ്ടുവന്നോ, അതുപോലെ തന്നെ മലയില്‍ നിന്നും തിരിച്ച് ഇറക്കുമെന്നും ഐജി പറഞ്ഞു. യുവതികള്‍ സ്വമേധയാ ഇക്കാര്യം അറിയിച്ചതായും ഐജി ശ്രീജിത്ത് പറഞ്ഞു. മടങ്ങാതെ രക്ഷയില്ലെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു.   

രാവിലെ വനിതാ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും, ആന്ധയില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിതയുമാണ് രാവിലെ ശബരിമല കയറാനെത്തിയത്. പൊലീസ് അകമ്പടിയോടെ ഇവരെ നടപ്പന്തലിലെത്തിക്കുകയായിരുന്നു. പരമ്പരാഗത പാത വിഴിയായിരുന്നു ഇവരെ നടപ്പന്തലിലെത്തിച്ചത്. എന്നാല്‍ യുവതികള്‍ എത്തിയതോടെ, പൂജകള്‍ നിര്‍ത്തിവെച്ച് മേല്‍ശാന്തിമാരുടെ പരികര്‍മ്മികള്‍ പതിനെട്ടാംപടിക്ക് താഴെ ശരണം വിളികളോടെ സമരം നടത്തുകയും ചെയ്തിരുന്നു. 

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള വേദിയല്ല ശബരിമലയെന്ന് യുവതികളുടെ പ്രവേശനത്തെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഭക്തരായ വനിതകളെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ ആക്ടിവിസ്റ്റുകള്‍ പ്രശ്‌നമുണ്ടാക്കാന്‍ സ്രമിക്കുമ്പോള്‍, പൊലീസ് അതി തിരിച്ചറിയേണ്ടിയിരുന്നു എന്നും കടകംപള്ളി അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com