മടങ്ങിയത് കുട്ടികളെ മുന്നില്‍നിര്‍ത്തി പ്രതിഷേധിച്ചതിനാല്‍, അവകാശം സംരക്ഷിക്കാന്‍ കുട്ടികളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് കവിത

മടങ്ങിയത് കുട്ടികളെ മുന്നില്‍നിര്‍ത്തി പ്രതിഷേധിച്ചതിനാല്‍, അവകാശം സംരക്ഷിക്കാന്‍ കുട്ടികളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് കവിത
മടങ്ങിയത് കുട്ടികളെ മുന്നില്‍നിര്‍ത്തി പ്രതിഷേധിച്ചതിനാല്‍, അവകാശം സംരക്ഷിക്കാന്‍ കുട്ടികളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് കവിത

പമ്പ: കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധം നടത്തിയതുകൊണ്ടാണ് ശബരിമല സന്നിധാനത്തേക്കു പോവാനുള്ള നീക്കത്തില്‍നിന്നു പിന്‍മാറിയതെന്ന് ആന്ധ്ര സ്വദേശിയായ മാധ്യമ പ്രവര്‍ത്തക കവിത ജക്കല്‍. അവകാശം സംരക്ഷിക്കാനായി കുട്ടികളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് കവിത വ്യക്തമാക്കി. സന്നിധാനത്തുനിന്ന് തിരിച്ചിറങ്ങിയ ശേഷം പമ്പയില്‍ മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു കവിത.

പതിനെട്ടാംപടിക്കു താഴെ നടപ്പന്തല്‍ വരെ എത്തിയ ശേഷമാണ് കവിതയും ഒപ്പം മലകയറിയ കൊച്ചി സ്വദേശി രഹന ഫാത്തിമയും മടങ്ങിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് ഇവര്‍ നടപ്പന്തല്‍ വരെ എത്തിയത്. ഇവര്‍ എത്തിയതോടെ സന്നിധാനത്ത് പ്രതിഷേധം കനത്തു. മേല്‍ശാന്തിയുടെ പരികര്‍മികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൂജ നിര്‍ത്തിവച്ച് പതിനെട്ടാംപടിക്കു താഴെ പ്രതിഷേധിച്ചു. യുവതികള്‍ എത്തിയാല്‍ നടയടച്ച് തിരിച്ചുപോവുമെന്ന് തന്ത്രി നിലപാടു വ്യക്തമാക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള വേദിയല്ല ശബരിമലയെന്ന് യുവതികളുടെ പ്രവേശനത്തെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഭക്തരായ വനിതകളെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ ആക്ടിവിസ്റ്റുകള്‍ പ്രശ്‌നമുണ്ടാക്കാന്‍ സ്രമിക്കുമ്പോള്‍, പൊലീസ് അതി തിരിച്ചറിയേണ്ടിയിരുന്നു എന്നും കടകംപള്ളി അഭിപ്രായപ്പെട്ടിരുന്നു.

തിരിച്ചു പൊലീസ് സുരക്ഷയില്‍ തന്നെയാണ് കവിതയെയും രഹനയെയും പമ്പയില്‍ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com