മതവികാരം വ്രണപ്പെടുത്തി ; ലിബിക്കെതിരെ പൊലീസ് കേസെടുത്തു 

ബിജെപി നൽകിയ പരാതിയിലാണ് ചേര്‍ത്തല സ്വദേശിനി ലിബിക്കെതിരെ കേസെടുത്തത്
മതവികാരം വ്രണപ്പെടുത്തി ; ലിബിക്കെതിരെ പൊലീസ് കേസെടുത്തു 

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ചേര്‍ത്തല സ്വദേശിനി ലിബിക്കെതിരെ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ലിബി തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.  ഇതിനെതിരെ ബിജെപി നൽകിയ പരാതിയിലാണ് കേസെടുത്തത്. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല കയറാനായി ലിബി പത്തനംതിട്ടയിൽ എത്തിയിരുന്നു. എന്നാല്‍ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വെച്ച് ഇവരെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. സുരക്ഷയൊരുക്കാന്‍ സാധ്യമല്ലെന്ന് പൊലീസും വ്യക്തമാക്കിയതോടെ ഇവര്‍ മടങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com