ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കണം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു
ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് കേരളത്തിനോട് കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ 15ന് കേരള സര്‍ക്കാരിനയച്ച കത്തിലാണ് വേണ്ട സുരക്ഷ ഒരുക്കി നല്‍കാന്‍ കേന്ദ്രം നിര്‍ദേശിക്കുന്നത്. 

പ്രതിഷേധങ്ങള്‍ക്കിടെ ക്രമസമാധാനം ഉറപ്പാക്കണം എന്ന് കത്തില്‍ പറയുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കണം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. 

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാക്കുന്നതിന് ഇടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം എന്നതാണ് ശ്രദ്ധേയം. സ്ത്രീപ്രവേശനം അുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ നിലപാടെടുത്താല്‍ അത് കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തിലാണ് വേണ്ട സുരക്ഷ ഒരുക്കാന്‍ കേരളത്തിനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com