ശബരിമലയില്‍ കയറിയെന്ന് വ്യാജപ്രചാരണം, ബിജെപി നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റ് 

ശബരിമയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വ്യാജ ഭക്തര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബിജെപി കര്‍ണാടക എംല്‍എ ശോഭ കരന്ത്‌ലാജെയുടെ ട്വിറ്റര്‍ പോസ്റ്റിനെതിരെ മാധ്യമപ്രവര്‍ത്തക സ്‌നേഹ കോശി
ശബരിമലയില്‍ കയറിയെന്ന് വ്യാജപ്രചാരണം, ബിജെപി നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റ് 

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വ്യാജ ഭക്തര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബിജെപി കര്‍ണാടക എംല്‍എ ശോഭ കരന്ത്‌ലാജെയുടെ ട്വിറ്റര്‍ പോസ്റ്റിനെതിരെ മാധ്യമപ്രവര്‍ത്തക സ്‌നേഹ കോശി. ശബരിമലയില്‍ ഇന്ന് പ്രവേശിക്കാന്‍ ശ്രമിച്ച വ്യാജ ഭക്തര്‍ ഇവരാണ് എന്നെഴുതി മേരി സ്വീറ്റിക്കും രഹന ഫാത്തിമയ്ക്കുമൊപ്പം തന്റെ പേര് ചേര്‍ത്ത് എംഎല്‍എ ട്വീറ്റ് ചെയ്തതിനെതിരെയാണ് സ്‌നേഹ പ്രതികരിച്ചത്. 

താന്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും എംഎല്‍എയോട് ട്വീറ്റ് തിരുത്താനും സ്‌നേഹ ട്വിറ്ററില്‍ തന്നെ ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള ഇത്തരം മനുഷ്യത്വരഹിതവും വര്‍ഗീയവുമായ ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുന്നെന്നും ഇത് വളരെ ലജ്ജാകരമാണെന്നും സ്‌നേഹ ട്വീറ്റില്‍ കുറിച്ചു. സ്‌നേഹയുടെ ട്വിറ്റര്‍ പോസ്റ്റിന് പിന്നാലെ ശോഭ കരന്ത്‌ലാജെ ട്വിറ്റര്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. 

''തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് മൂന്ന് സ്ത്രീകള്‍ എന്ന സൂചിപ്പിച്ച് മൂന്ന് ചിത്രങ്ങള്‍ നിങ്ങള്‍ പങ്കുവച്ചു. ഇതില്‍ ഒന്ന് ഞാനാണ് എന്നാണ് നിങ്ങള്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ അത് ഞാനല്ല'', എംഎല്‍എ ശോഭ കരന്ത്‌ലാജെയെ ടാഗ് ചെയ്തുകൊണ്ട് സ്‌നേഹ ട്വിറ്ററില്‍ കുറിച്ചു. എന്‍ഡിടിവി റിപ്പോര്‍ട്ടറായ സ്‌നേഹ കോശി ചാനലിനുവേണ്ടി ലൈവ് റിപ്പോര്‍ട്ടിങ് ചെയ്തുകൊണ്ടിരിക്കെ ഒരുപറ്റം പ്രതിഷേധക്കാര്‍ ഇവരെ വളഞ്ഞിട്ട് കൂവുകയും അസഭ്യം വിളിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com