ആ​ധു​നി​ക ഭ​ക്തി​യു​ടെ ദ​ർ​ശ​നം മു​ണ്ട്​ ഉ​യ​ർ​ത്തി​ക്കാ​ട്ട​ലും അ​സ​ഭ്യം പ​റ​യ​ലും: സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th October 2018 05:01 AM  |  

Last Updated: 20th October 2018 05:01 AM  |   A+A-   |  

 

തി​രു​വ​ന​ന്ത​പു​രം: ആ​ധു​നി​ക ഭ​ക്തി​യു​ടെ ദ​ർ​ശ​നം മു​ണ്ട്​ ഉ​യ​ർ​ത്തി​ക്കാ​ട്ട​ലും അ​സ​ഭ്യം പ​റ​യ​ലു​മെ​ന്ന് സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ പ​റ​ഞ്ഞ കേ​ര​ള​ത്തി​ന്റെ മ​ത​ഭ്രാ​ന്താ​ണ്‌ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യു​ടെ രൂ​പ​ത്തി​ൽ ശ​ബ​രി​മ​ല പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന​തെന്നും അദ്ദേഹം ആരോപിച്ചു.

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ശ​ബ​രി​മ​ല: സ്ത്രീ​പ്ര​വേ​ശ​ന​വും സു​പ്രീം​കോ​ട​തി വി​ധി​യും’ പൊ​തു​സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര​ത​ത്തി​ന്റെ ഹൈ​ന്ദ​വ ദ​ർ​ശ​ന​ത്തി​ൽ പ​ര​മോ​ന്ന​ത ഭ​ക്തി​യെ പ്ര​തി​പാ​ദി​ക്കു​ന്ന നാ​ര​ദ ഭ​ക്തി സൂ​ത്ര​ത്തി​ൽ പോ​ലും സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ഭ​ക്തി​യെ വ​ർ​ണി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

ഭ​ക്തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ളെ​യും മാ​റ്റി നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന്​ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി എ​ൻ. ക​രു​ൺ പ​റ​ഞ്ഞു.