'ആ പഴയ ജോലി കൊണ്ട് ഇനിയങ്ങോട്ട് കഴിയേണ്ടിവരും, തന്ത്രിപ്പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് കൊള്ളാവുന്ന 'പുരുഷന്‍'മാരുണ്ടോ ആവോ?' ;  തന്ത്രിക്കെതിരെ ഹരീഷ് വാസുദേവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 07:29 AM  |  

Last Updated: 20th October 2018 07:29 AM  |   A+A-   |  

കൊച്ചി : സ്ത്രീകള്‍ കയറിയാല്‍ ശബരിമല നട അടച്ചിടുമെന്നുള്ള തന്ത്രിയുടെ വാക്കുകള്‍ക്കതെിരെ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. സൗകര്യമുള്ളപ്പോള്‍ അടയ്ക്കാനും തുറക്കാനും ശബരിമല ക്ഷേത്രം താഴമണ്‍ കുടുംബത്തിന്റെ സ്വകാര്യ അവകാശമല്ലെന്നും ഊരായ്മ സ്ഥാനം മാത്രമേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 
തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാന്‍ വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിലും കോടതിയിലും നീക്കം നടത്തിയാല്‍ പഴയ കൃഷി ഓഫീസറായി ജീവിക്കേണ്ടി വരുമെന്നും കുറിപ്പില്‍ പറയുന്നു. 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

പ്രിയ രാജീവര് തന്ത്രി,

അങ്ങേയ്ക്ക് സൗകര്യമുള്ളപ്പോ അടയ്ക്കാനും തുറക്കാനും ശബരിമല ക്ഷേത്രം താഴമണ്‍ കുടുംബത്തിന്റെ സ്വകാര്യസ്വത്തല്ല. ഊരായ്മ തന്ത്രി സ്ഥാനമേ താഴമണ്ണിനുള്ളൂ. അത് മാറ്റാന്‍ പാടില്ലെന്ന് തന്ത്രവിധിയൊന്നുമില്ലല്ലോ. തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാന്‍ വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിലും കോടതിയിലും നല്ലൊരു നീക്കം നടത്തിയാല്‍, അങ്ങേയ്ക്ക് ആ കൃഷി ഓഫീസിലെ പഴയജോലി കൊണ്ട് ഇനിയങ്ങോട്ട് കഴിയേണ്ടി വരും. തന്ത്രി പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ !

സ്വാമി ശരണം