പക്വതയില്ലാതെയാണ് സര്‍ക്കാര്‍ വിധി നടപ്പിലാക്കിയത്; ഇപ്പോള്‍ സൗമ്യരായ ഭക്തന്‍മാര്‍ പോലും സമരത്തിനിറങ്ങുന്നു: എകെ ആന്റണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 07:50 PM  |  

Last Updated: 20th October 2018 07:50 PM  |   A+A-   |  

 

തിരുവനന്തപുരം: പക്വതയില്ലാതെയും വേണ്ടത്ര കൂടി ആലോചനയില്ലാതെയുമാണ് സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കിയതെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെആന്റണി. സൗമ്യരായ ഭക്തന്‍മാര്‍ പോലും ഇപ്പോള്‍ സമരത്തിനിറങ്ങിയിരിക്കുന്നു. കേന്ദ്രവും സംസ്ഥാന ഭരണകക്ഷികളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും എകെ ആന്റണി പറഞ്ഞു.

ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി വിട്ടിരിന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചിരുന്നുവെങ്കില്‍ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാമായിരുന്നു. കേരളത്തെ രണ്ടാക്കി കുത്തകയാക്കി വയ്ക്കാനുള്ള ശ്രമമാണ് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തുന്നത്. മുന്‍ വിധിയില്ലാതെ വിശ്വാസികളുടെ സംഘടനകളുടെ യോഗം വിളിക്കണം എന്നും എകെ ആന്റണി പറഞ്ഞു.