രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് മുസ്ലിം ജമാ അത്ത് കൗണ്‍സില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 04:54 PM  |  

Last Updated: 20th October 2018 04:54 PM  |   A+A-   |  

 

കൊച്ചി : ശബരിമല ദര്‍ശനത്തിനൊരുങ്ങിയ രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയതായി കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍. ലക്ഷോപലക്ഷം ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മുസ്ലിം നാമധാരി രഹന ഫാത്തിമയെയും കുടുംബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായും ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ പൂക്കുഞ്ഞ് പ്രസ്താവനയില്‍ അറിയിച്ചു. 

രഹന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമാ അത്തുമായോ, മുസ്ലിം സമുദായമായോ യാതൊരു ബന്ധവുമില്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത ആക്ടിവിസ്റ്റ് രഹനയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ അവകാശമില്ല. സമൂഹത്തിന്റെ മതവികാരം വൃണപ്പെടുത്തിയ ഈ മുസ്ലിം നാമധാരിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജമാ അത്ത് കൗണ്‍സില്‍  സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.