ശബരിമലയില്‍ കുട്ടികളെ ഉള്‍പ്പെടുത്തി സമരം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് ബാലാവകാശ കമ്മീഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 08:10 PM  |  

Last Updated: 20th October 2018 08:10 PM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് കുട്ടികളെ ഉള്‍പ്പെടുത്തി സമരം ചെയ്ത സംഭവത്തില്‍ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളില്‍ കുട്ടികളെ  പങ്കെടുപ്പിക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. 

ശാരീരികമായോ മനസികമായോ പ്രായസങ്ങള്‍ ഉണ്ടാക്കുന്ന സമരമുറയ്ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനക്കും ബാലാവകാശ സംരക്ഷണ നിയമത്തിനും എതിരാണെന്ന്  കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ പിസുരേഷ് വ്യക്തമാക്കി.