ശബരിമല ദര്‍ശനത്തിനായി ഒരു യുവതി കൂടി ; പൊലീസിന്റെ സഹായം തേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 02:39 PM  |  

Last Updated: 20th October 2018 02:39 PM  |   A+A-   |  

 

പമ്പ : ശബരിമല ദര്‍ശനത്തിനായി ഒരു യുവതികള്‍ കൂടി എത്തി. കരുനാഗപ്പള്ളി സ്വദേശിനി മഞ്ജുവാണ് ശബരിമലയില്‍ പോകാന്‍ എത്തിയത്. ഇവര്‍ കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹിയാണ്. ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം തേടി ഇവര്‍ പമ്പ പൊലീസിനെ സമീപിച്ചു. 

താന്‍ ആക്ടിവിസ്റ്റല്ലെന്നും, യഥാര്‍ത്ഥ വിശ്വാസിയാണെന്നും മഞ്ജു പൊലീസിനെ അറിയിച്ചു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മല ചവിട്ടാന്‍ തീരുമാനിച്ചതെന്നും മഞ്ജു പൊലീസിനെ അറിയിച്ചു. യഥാര്‍ത്ഥ വിശ്വാസികളായ യുവതികള്‍ എത്തിയാല്‍ സുരക്ഷ നല്‍കുമെന്ന് രാവിലെ പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് വ്യക്തമാക്കിയിരുന്നു. 

മഞ്ജുവിനെ ശബരിമല ദര്‍ശനത്തിന് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിയാലോചന നടക്കുകയാണ്. ഇതിന് ശേഷമാകും ദര്‍ശന കാര്യത്തില്‍ തീരുമാനം എടുക്കുക. മഞ്ജുവിനെ കൂടാതെ ഒരു യുവതി കൂടി പമ്പയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.