സഭാ കേസിൽ സുപ്രിംകോടതി വിധി നടപ്പാക്കണം : ഓർത്തഡോക്സ് സഭ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 06:08 PM  |  

Last Updated: 20th October 2018 06:08 PM  |   A+A-   |  

 

കോട്ടയം : സഭാ കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ ആശങ്കയുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭ. സഭയ്‌ക്ക് അനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധി ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. നിയമപാലനത്തിനു ശക്തമായ പൊലീസ് സംവിധാനം സജ്ജമാക്കാൻ സന്നദ്ധത കാട്ടുന്ന സർക്കാർ, സുപ്രീംകോടതി വിധി പ്രാവർത്തികമാക്കുന്നതിൽ കാലതാമസം വരുത്തുന്നത് ദൗർഭാഗ്യകരമാണെന്ന് സഭാ വക്താവ് പറ‍ഞ്ഞു. 

സഭാ കേസ് സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി, ഭരണഘടനാ മൗലികാവകാശവുമായി ബന്ധപ്പെട്ടതല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്താവനയെ സഭ സ്വാഗതം ചെയ്യുന്നു. കേസിന്റെ സ്വഭാവമനുസരിച്ച് സഭാതർക്കത്തിൽ അതതു സമയത്തുണ്ടാകുന്ന വിധികൾ നടപ്പാക്കാനുള്ള കൂടുതൽ ബാധ്യത സർക്കാരിനുണ്ട്. വർഷങ്ങളായി അവകാശം നഷ്‌ടപ്പെട്ട് അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ യഥാർഥ അവകാശം പുനഃസ്ഥാപിക്കുന്ന വിധികളാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായതെന്നും സഭാവക്താവ് വ്യക്തമാക്കി.