തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ല, കോടതി വിധി അംഗീകരിക്കാന്‍ തന്ത്രിക്ക് ബാധ്യതയുണ്ടെന്ന് ദേവസ്വം ബോര്‍ഡംഗം

 തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ല, കോടതി വിധി അംഗീകരിക്കാന്‍ തന്ത്രിക്ക് ബാധ്യതയുണ്ടെന്ന് ദേവസ്വം ബോര്‍ഡംഗം

നടയടച്ച് സമരം ചെയ്യുന്നതിനല്ല മേല്‍ശാന്തിമാരെ ശബരിമലയില്‍ നിയമിച്ചിട്ടുള്ളത്. പൂജയില്‍ സഹായിക്കുകയാണ് അവരുടെ ജോലി. ഇത് ലംഘിച്ചതിനാലാണ് മേല്‍ശാന്തിമാരോട്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധി അനുസരിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണെന്ന് ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കര്‍ദാസ്. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയാല്‍ നടയടച്ച് പോകുമെന്ന് തന്ത്രി പറഞ്ഞത് കോടതിവിധിയോടുള്ള ലംഘനമാണ്.

കോടതി വിധി സംബന്ധിച്ച യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ചിലരുടെ രാഷ്ട്രീയ അജണ്ടയ്ക്ക് നിന്നു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ വളരെ ആരാധനാപൂര്‍വ്വം കാണുന്ന കുടുംബങ്ങളാണിത്. ഇവര്‍ സമരത്തിലേക്ക് എത്തുമ്പോള്‍ ഭക്തജനങ്ങളെ വൈകാരികമായി ബാധിക്കുന്നുവെന്നും ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടയടച്ച് സമരം ചെയ്യുന്നതിനല്ല പരികര്‍മ്മികളെ ശബരിമലയില്‍ നിയമിച്ചിട്ടുള്ളത്. പൂജയില്‍ സഹായിക്കുകയാണ് അവരുടെ ജോലി. ഇത് ലംഘിച്ചതിനാലാണ്  ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ സമവായത്തിന്റെ പാത ഇതുവരേക്കും അവസാനിച്ചിട്ടില്ലെന്നും  സ്ഥിതിഗതികള്‍ എത്രയും വേഗം സുപ്രിംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 രഹന ഫാത്തിമ കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്ത് എത്തിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 പതിനെട്ടാം പടിക്ക് സമീപം യുവതികളെത്തിയാല്‍ നടയടച്ച് മലയിറങ്ങുമെന്നായിരുന്നു ഇന്നലെ തന്ത്രി പ്രഖ്യാപിച്ചത്. ആക്ടിവിസ്റ്റായ രഹന ഫാത്തിമയും മാധ്യമപ്രവര്‍ത്തക കവിതയും ശബരിമലയില്‍ കയറിയതിനെ തുടര്‍ന്ന് പ്രതിഷേധിച്ച പരികര്‍മ്മികളുടെ വിവരം ചോദിച്ച് ദേവസ്വം ബോര്‍ഡ് ഇന്നലെ തന്നെ നോട്ടീസ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com