നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു ; ബിജെപി നേതാക്കള്‍ അറസ്റ്റില്‍

ബിജെപി സംസ്ഥാന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, ജെ ആര്‍ പത്മകുമാര്‍ തുടങ്ങി പത്തോളം നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു ; ബിജെപി നേതാക്കള്‍ അറസ്റ്റില്‍

പമ്പ : നിയയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, ജെ ആര്‍ പത്മകുമാര്‍ തുടങ്ങി പത്തോളം നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കറുപ്പു മുണ്ട് ഉടുത്താണ് ഇവര്‍ നിലയ്ക്കലില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പൊലീസിന്റെ കണ്ണുവെട്ടിച്ച് നിലയിക്കലെത്തിയ ബിജെപി സംഘം നിരോധനാജ്ഞ ലംഘിക്കുകയും, സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തു. നിരോധനാജ്ഞ നിയമവിരുദ്ധമാണെന്നും, ലംഘിക്കുമെന്നും ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

നിരോധനാജ്ഞ ലംഘിച്ചതിന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, മഹിള മോര്‍ച്ച നേതാവ് രേണു സുരേഷ് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ നിലയിക്കലില്‍ നാമജപ പ്രതിഷേധം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com