മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു

മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു
മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു.61 വയസ്സായിരുന്നു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ്‌

തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് റസാഖ് നിയമസഭയിലെത്തിയത്. കേവലം 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് തിരുമറി ആരോപണമുന്നയിച്ച് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് റസാഖിന്റെ മരണം സംഭവിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com