മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു;  യുവാവിനെതിരെ കേസ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് കൊണ്ട് അനീഷ് പോസ്റ്റിട്ടത്.
മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു;  യുവാവിനെതിരെ കേസ്

 ഇടുക്കി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വണ്ടിപ്പെരിയാര്‍ സ്വദേശി അനീഷ് സോമനെതിരെയാണ് കേസ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് കൊണ്ട് അനീഷ് പോസ്റ്റിട്ടത്.

നാട്ടിലെ സമാധാനം തകര്‍ത്തിട്ട് പിണറായി വിജയന്‍ നാടുവിട്ടു എന്നാരോപിച്ചുള്ള പോസ്റ്റിലാണ് ജാതീയമായ അധിക്ഷേപമുള്ളത്. 153 എ ആണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം സിപിഎം പീരുമേട് ഏരിയാ കമ്മിറ്റിയംഗം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com