യുവതികൾക്ക് പൊലീസ് യൂണിഫോം : പരാതിയുമായി മുൻ ഡിവൈഎസ്പി

കേരള പൊലീസ് ആക്ട് 43 പ്രകാരം പൊലീസ് യൂണിഫോം സേനാം​ഗങ്ങൾ അല്ലാത്തവർ ഉപയോ​ഗിക്കുന്നത് കുറ്റകരമാണ്
യുവതികൾക്ക് പൊലീസ് യൂണിഫോം : പരാതിയുമായി മുൻ ഡിവൈഎസ്പി

പത്തനംതിട്ട : ശബരിമല കയറാനെത്തിയ യുവതികൾക്ക് പൊലീസ് യൂണിഫോം നൽകിയ സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ പരാതി.  സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായി വിരമിച്ച കോട്ടയം മാഞ്ഞൂർ സ്വദേശി കെ.എം. രാജീവാണ് പമ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കേരള പൊലീസ് ആക്ട് 43 പ്രകാരം പൊലീസ് യൂണിഫോം സേനാം​ഗങ്ങൾ അല്ലാത്തവർ ഉപയോ​ഗിക്കുന്നത് കുറ്റകരമാണ്. ഈ പശ്ചാത്തലത്തിൽ യൂണിഫോം ഉപയോ​ഗിച്ച് കയറിയതിന് യുവതികൾക്കെതിരെയും, ഇതിനു പ്രേരണ നൽകിയ ഉദ്യോ​ഗസ്ഥർക്കെതിരെയും കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 

ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്ടിവിസ്റ്റ് രഹന ഫാത്തിമ, ആന്ധ്രക്കാരിയായ വനിത മാധ്യമപ്രവർത്തക കവിത എന്നിവരെ പൊലീസ് ജാക്കറ്റും ഹെൽമറ്റും നൽകി മല ചവിട്ടാൻ അനുവദിച്ചത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും പൊലീസ് നടപടിയെ വിമർശിച്ചിരുന്നു. എല്ലാവർക്കും തോന്നുംപോലെ പൊലീസ് യൂണിഫോം ധരിക്കാൻ കഴിയുമോ എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com