സമൂഹമാധ്യമങ്ങളിൽ മതസ്പർധ വളർത്തുന്ന തരത്തിൽ വ്യാജപ്രചാരണം; നടപടി ആരംഭിച്ച് പൊലീസ്, എ​​ട്ട്​ പേ​​ർ​​ക്കെ​​തി​​രെ കേ​​സ് 

മ​​ത​​സ്​​​പ​​ർ​​ധ വ​​ള​​ർ​​ത്തു​​ന്ന ത​​ര​​ത്തി​​ൽ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ്യാജ പ്രചാരണം ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ പൊ​​ലീ​​സ്​ കേ​​സെ​​ടു​​ത്ത്​ അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി
സമൂഹമാധ്യമങ്ങളിൽ മതസ്പർധ വളർത്തുന്ന തരത്തിൽ വ്യാജപ്രചാരണം; നടപടി ആരംഭിച്ച് പൊലീസ്, എ​​ട്ട്​ പേ​​ർ​​ക്കെ​​തി​​രെ കേ​​സ് 

തി​​രു​​വ​​ന​​ന്ത​​പു​​രം: ശബരിമലയിൽ ന​​ട​​ന്ന സം​​ഭ​​വ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മ​​ത​​സ്​​​പ​​ർ​​ധ വ​​ള​​ർ​​ത്തു​​ന്ന ത​​ര​​ത്തി​​ൽ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ്യാജ പ്രചാരണം 
ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ പൊ​​ലീ​​സ്​ കേ​​സെ​​ടു​​ത്ത്​ അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി. ഇ​​ത്ത​​ര​​ത്തി​​ൽ വ്യാ​​ജ​​പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ​കേ​​സെ​​ടു​​ക്കാ​​ൻ സം​​സ്ഥാ​​ന പൊ​​ലീ​​സ്​ മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്​​​റ സൈ​​ബ​​ർ, പൊ​​ലീ​​സ്​ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക്​ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു. ഇൗ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ്​ ന​​ട​​പ​​ടി. 

ഇ​​ത്ത​​രം സ​​ന്ദേ​​ശ​​ങ്ങ​​ൾ പോ​​സ്​​​റ്റ്​ ചെ​​യ്യു​​ക​​യും പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ഡി.​​ജി.​​പി മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. കു​​റ​​ച്ചു ദി​​വ​​സ​​മാ​​യി പൊ​​ലീ​​സി​​നും പ്ര​​ത്യേ​​കി​​ച്ച്​ ചി​​ല പൊ​​ലീ​​സ്​ ഉ​​ന്ന​​ത​​ർ​​ക്കു​​മെ​​തി​​രെ തെ​​റ്റാ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളാ​​ണ്​ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ ന​​ട​​ക്കു​​ന്ന​​ത്. വ​​ള​​രെ പ്ര​​കോ​​പ​​ന​​പ​​ര​​മാ​​യ​​തും മ​​ത​​സ്​​​പ​​ർ​​ധ വ​​ള​​ർ​​ത്തു​​ന്ന​​തു​​മാ​​യ സ​​ന്ദേ​​ശ​​ങ്ങ​​ളും പ്ര​​ച​​രി​​ക്ക​​പ്പെ​​ട്ടു.

പൊ​​ലീ​​സു​​കാ​​രി​​ൽ​​ത​​ന്നെ മ​​ത ചേ​​രി​​തി​​രി​​വ്​ വ​​രു​​ത്തു​​ന്ന നി​​ല​​യി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​ങ്ങ​​ളും സ​​ജീ​​വ​​മാ​​ണ്. പ​​ല യു​​വ​​തി​​ക​​ളും ശ​​ബ​​രി​​മ​​ല സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തു​ന്നെന്നും എ​​ല്ലാ​​വ​​രും സം​​ഘ​​ടി​​ച്ച്​ എ​​ത്ത​​ണ​​മെ​​ന്നു​​മു​​ൾ​​പ്പെ​​ടെ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ സ​​ജീ​​വ​​മാ​​ണ്. അ​​തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ത​​ല​​സ്ഥാ​​ന​​ത്ത്​ എ​​ട്ട്​ പേ​​ർ​​ക്കെ​​തി​​രെ കേ​​സെ​​ടു​​ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com