കോട്ടയം വഴി 24 വരെ ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം; റദ്ദാക്കിയതും വഴിതിരിച്ചുവിടുന്നതുമായ ട്രെയിനുകൾ ചുവടെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2018 06:07 AM  |  

Last Updated: 21st October 2018 06:07 AM  |   A+A-   |  

 

തിരുവനന്തപുരം: കോട്ടയം സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിനെത്തുടർന്നുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇൗമാസം 24 വരെ നീളുമെന്ന്​ റെയിൽവേ അറിയിച്ചു. റദ്ദാക്കലും വഴിതിരിച്ചുവിടലും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കും. ഹൈദരാബാദ്​-തിരുവനന്തപുരം ശബരി എക്​സ്​​പ്രസ്​ (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്​സ്​പ്രസ്​ (16649) 45 മിനിറ്റും ഞായർ, ചൊവ്വ ദിവസങ്ങളിൽ കുറുപ്പുന്തറ സെക്ഷനിൽ വൈകും. തിരുവനന്തപുരം ന്യൂ ഡൽഹി കേരള എക്​സ്​പ്രസ്​ (12625) കോട്ടയത്ത്​ 50 മിനിറ്റും ഇൗ ദിവസങ്ങളിൽ  വൈകിയേക്കും.

കോർബ-തിരുവനന്തപുരം എക്​സ്​പ്രസ് (22647)​  1.10 മണിക്കൂറും ഹൈദരാബാദ്​-തിരുവനന്തപുരം ശബരി എക്​സ്​പ്രസ്​ (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്​സ്​പ്രസ്​ (16649 ) 45 മിനിറ്റും തിങ്കളാഴ്​ച കുറുപ്പുന്തറ സെക്ഷനിൽ വൈകും. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്​സ്​പ്രസ്​ 50 മിനിറ്റും ഇൗ ദിവസം വൈകിയേക്കും. തിരുവനന്തപുരം-ഹൈദരാബാദ്​ ശബരി എക്​സ്​പ്രസ്​ (17229), ഹസ്രത്ത്​ നിസാമുദ്ദീൻ-തിരുവനന്തപുരം എക്​സ്​പ്രസ്​ (22654), ഡെറാഡൂൺ-കൊച്ചുവേളി എക്​സ്​പ്രസ്​ (22660), ന്യൂഡൽഹി-തിരുവനന്തപുരം കേരള (12626) കേരള എക്​സ്​പ്രസ്​  ട്രെയിനുകൾ ബുധനാഴ്​ച ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി-മും​ൈബ ജയന്തി ജനത എക്​സ്​പ്രസ്​ കോട്ടയം സെക്ഷനിൽ ഇൗദിവസം 1.20 മണിക്കൂർ വൈകും.  

കോട്ടയം വഴിയുളള എറണാകുളം-കായംകുളം പാസഞ്ചർ (56387), കായംകുളം-എറണാകുളം പാസഞ്ചർ (56388),കൊല്ലം-എറണാകുളം മെമു (66300), എറണാകുളം-കൊല്ലം ​മെമു (66301),എറണാകുളം-കൊല്ലം മെമു  (66307),കൊല്ലം-എറണാകുളം മെമു  (66308) എന്നിവ ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂർണമായി റദ്ദാക്കി.  ആലപ്പുഴ വഴിയുളള എറണാകുളം-കായംകുളം പാസഞ്ചർ (66381), കായംകുളം-എറണാകുളം പാസഞ്ചർ (66382 )എന്നിവ ബുധനാഴ്​ച മാത്രമായി പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 

TAGS
railway