ക്ഷേത്രത്തിലെ  ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2018 11:16 AM  |  

Last Updated: 21st October 2018 11:16 AM  |   A+A-   |  

വാഴൂര്‍: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വെട്ടിക്കാട് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിലെ ഭണ്ഡാരം  പ്രതിഷേധക്കാര്‍ സിമന്റിട്ട് അടച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനോടുള്ള പ്രതിഷേധമായാണ് ഭണ്ഡാരം അടച്ചത്.

'കാണിക്കയര്‍പ്പിക്കരുത്, കര്‍പ്പൂരം കത്തിച്ചാല്‍ മതി'യെന്ന ബോര്‍ഡും സമീപം സ്ഥാപിച്ചിരുന്നു.  ദേവസ്വം ബോര്‍ഡ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസെത്തി ഇത് തുറന്ന് നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.