നമ്മുടെ പൈസ വാങ്ങി പിണറായി സര്‍ക്കാര്‍ ഹിന്ദുവിന്റെ കഴുത്തു കണ്ടിക്കുന്നു; ശബരിമലയില്‍ കാണിക്കയിടരുതെന്ന് തമിഴ് ഭക്തരോട് സംഘപരിവാര്‍ ആഹ്വാനം, വീഡിയോ വൈറല്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st October 2018 05:58 AM  |  

Last Updated: 21st October 2018 05:58 AM  |   A+A-   |  

 

ബരിമലയില്‍ കാണിക്കയായി പണമിടരുതെന്ന് ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ അയ്യപ്പ ഭക്തരോട് സംഘപരിവാര്‍ നേതാക്കള്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ശബരിമല യുവതീപ്രവേശന വിവാദം കത്തി നില്‍ക്കുന്ന പശ്ചാതലത്തിലാണ് ആഹ്വാനം. ബസിലിരിക്കുന്ന അയ്യപ്പ ഭക്തരോടാണ് അഭ്യര്‍ത്ഥനാസ്വരത്തില്‍ രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്നത്. അയ്യപ്പന് പണം വേണ്ടെന്നും പാവപ്പെട്ടവര്‍ക്ക് കൊടുക്കാനും ഒരുരൂപ പോലും നല്‍കരുതെന്നും പ്രവര്‍ത്തകര്‍ വീഡിയോയില്‍ പറയുന്നു. 

പൈസ വാങ്ങിയിട്ട് പിണറായി വിജയന്റെ സിപിഎം സര്‍ക്കാര്‍ ഹിന്ദുവിന്റെ കഴുത്തു കണ്ടിക്കുകയാണെന്നും ഇവര്‍ പറയുന്നു. മക്കയ്ക്ക് പോകുന്നതിന് മുസ്‌ലിംകള്‍ക്ക് കെഎസ്ആര്‍ടിസി ബസ് സൗജന്യമായി നല്‍കുന്നു. നിലയ്ക്കലില്‍ നിന്ന് പമ്പ വരെ പോകുന്നതിന് നാല്‍പ്പത് രൂപ കൊടുക്കണമെന്നും നമ്മള്‍ മനുഷ്യരല്ലേയെന്നും ഇവര്‍ ചോദിക്കുന്നു. 

നേരത്തെ, ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ബിജെപി,സംഘപരിവാര്‍ പ്രചാരണത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. 

വീഡിയോ കാണാം: