ശബരിമലയില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും ; പ്രയാസമേറിയ സമയമെന്ന് ഡിജിപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2018 09:49 AM  |  

Last Updated: 21st October 2018 09:49 AM  |   A+A-   |  

 

തിരുവനന്തപുരം : ശബരിമലയില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നട അടച്ച ശേഷമാകും അവലോകനം നടത്തുക. ശബരിമലയില്‍ ഉന്നത ഉദ്യോഗസ്ഥരെ തന്നെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും മണ്ഡല മകര വിളക്ക് കാലത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ തീരുമാനിക്കുക. 

പൊലീസിന് ഇത് പ്രയാസമേറിയ സമയമാണെന്നും ഡിജിപി പറഞ്ഞു. മണ്ഡലകാലം പൊലീസിന് വെല്ലുവിളിയാണ്. സോളാര്‍ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഡിജിപി പറഞ്ഞു.