ശബരിമലയില്‍ കനത്ത മഴ; മണ്ണിടിച്ചില്‍; ശരണപാത തടസ്സപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2018 06:22 PM  |  

Last Updated: 21st October 2018 06:24 PM  |   A+A-   |  

 

പത്തനംതിട്ട: ശബരിമല നിലയ്ക്കലില്‍ കനത്ത മഴ. നിലയ്ക്കലിനും പമ്പയ്ക്കും ഇടയില്‍ അട്ടത്തോട്ടിലില്‍ റോഡില്‍ മണ്ണിടിഞ്ഞു. ശരണപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉച്ചമുതല്‍ പെയ്യുന്ന മഴ ശക്തിയായി തുടരുകയാണ്.

ഇന്നലെയും സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ശക്തമായ മഴപെയ്തിരുന്നു. കനത്ത മഴയിലും പ്രതിഷേധത്തിനുമിടയില്‍ ശബരിമലയിലേക്കെത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ കുറവില്ല. തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട നാളെ അടയ്ക്കും.