ശബരിമല: ഐജി മനോജ് എബ്രഹാമിനെ അപകീര്‍ത്തിപ്പെടുത്തി എഫ്ബി പോസ്റ്റ്; 13പേര്‍ക്കെതിരെ കേസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st October 2018 05:08 AM  |  

Last Updated: 21st October 2018 05:08 AM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ഐജി മനോജ് ഏബ്രഹാമിനെ ഫെയ്‌സ്ബുക്കിലൂടെ അപമാനിക്കാന്‍ ശ്രമിച്ച പതിമൂന്നുപേര്‍ക്കെതിരെ കേസ്. ഫെയ്‌സ്ബുക്കിലൂടെ തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയശേഷമാണ് കേസെടുത്തത്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, വട്ടപ്പാറ, ശ്രീകാര്യം, പോത്തന്‍കോട് സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് കേസ്. ലഹളയ്ക്ക് ആഹ്വാനം ചെയ്യല്‍, ഭീഷണി, വ്യക്തിഹത്യ തുടങ്ങിയവയാണു കുറ്റം. ഐജിയുടെ ചിത്രത്തിനൊപ്പം അപകീര്‍ത്തികരമായ കമന്റും ചേര്‍ത്തു പോസ്റ്റിട്ടയാള്‍, കമന്റുകളിലൂടെ അസഭ്യം വിളിച്ചവര്‍ എന്നിവര്‍ക്കെതിരെയാണു കേസ്. മുന്നറിയിപ്പു നോട്ടിസ് കമന്റായി നല്‍കിയിട്ടും പോസ്റ്റ് നീക്കാതിരുന്നതിനെത്തുടര്‍ന്നാണു നടപടി.