സോളാര്‍ കേസില്‍ പുതിയ അന്വേഷണസംഘം; സരിതയുടെ പരാതി അന്വേഷിക്കുന്നത് എസ് പി അബ്ദുള്‍ കരീം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2018 09:30 AM  |  

Last Updated: 21st October 2018 09:30 AM  |   A+A-   |  

തിരുവനന്തപുരം: സരിത നായരുടെ പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. എസ്പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണസംഘം. നിലവിലെ അന്വേഷണസംഘത്തിന് കീഴില്‍ തന്നെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരുള്‍പ്പെടുന്ന പുതിയ സംഘം. കേസിന്റെ പുരോഗതി റിപ്പോര്‍ട്ട് എഡിജിപി അനില്‍കാന്തിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. 

സരിതാ നായരുടെ പരാതിയില്‍ യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് കേസന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചത്. പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെയും കെ സി വേണുഗോപാലിന്റെയും മൊഴി രേഖപ്പെടുത്തും. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.