ഗുജറാത്തില്‍ നിന്നും ശിവഗിരി തീര്‍ത്ഥാടകരെത്തി; കേരളത്തിനെ കൈപിടിച്ചുയര്‍ത്താന്‍ മുപ്പതുലക്ഷം രൂപയുമായി

എന്നാല്‍ ഇത്തവണ സംഘത്തിന്റെ വരവിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മുപ്പതു ലക്ഷം രൂപയുമാണ് സംഘം എത്തിയത്
ഗുജറാത്തില്‍ നിന്നും ശിവഗിരി തീര്‍ത്ഥാടകരെത്തി; കേരളത്തിനെ കൈപിടിച്ചുയര്‍ത്താന്‍ മുപ്പതുലക്ഷം രൂപയുമായി

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനത്തിനു മുന്നോടിയായി ആദ്യം എത്തുന്ന തീര്‍ത്ഥാടക സംഘമായ അഹമ്മദാബാദ് ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍ സാധന സംഘം ഇത്തവണയും പതിവ് തെറ്റിച്ചില്ല. എന്നാല്‍ ഇത്തവണ സംഘത്തിന്റെ വരവിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മുപ്പതു ലക്ഷം രൂപയുമാണ് സംഘം എത്തിയത്. 

മിഷന്‍ ജനറല്‍ സെക്രട്ടറി എം. എസ്. സുദര്‍ശനന്റെയും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൈലജ സദാനന്ദന്റെയും നേതൃത്വത്തിലാണ് 20 അംഗസംഘം കേരളത്തിലെത്തിയത്. ശിവഗിരി, ചെമ്പഴന്തി, കുന്നുംപാറ, അരുവിപ്പുറം, മരുത്വാമല എന്നിവിടങ്ങളില്‍ ദര്‍ശനം തുടരുന്ന സംഘം മുഖ്യമന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ചാണ് 30 ലക്ഷം രൂപ സംഭാവന നല്‍കിയത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എം. എസ്. സുദര്‍ശന്‍ ചെക്ക് കൈമാറി. ട്രസ്റ്റി കെ.എസ്. സജീവ്, ജോ. ട്രഷറര്‍ എല്‍.ജി. സോമനാഥ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൈലജ സദാനന്ദന്‍, മാനേജിംഗ് കമ്മറ്റി അംഗം എ. ഷണ്‍മുഖന്‍ എന്നിവരും പങ്കെടുത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com