തൃപ്തി ദേശായിയുടെ മലയാത്ര മണ്ഡല കാലത്തിൽ ?; പ്രഖ്യാപനം അടുത്താഴ്ചയെന്ന് റിപ്പോർട്ട്

ശബരിമല സന്ദർശന തീരുമാനം പുനഃപരിശോധിക്കില്ലെന്ന് തൃപ്തി ദേശായി
തൃപ്തി ദേശായിയുടെ മലയാത്ര മണ്ഡല കാലത്തിൽ ?; പ്രഖ്യാപനം അടുത്താഴ്ചയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : സ്ത്രീ അവകാശ പ്രവർത്തക തൃപ്തി ദേശായി  ഉടൻ ശബരിമലയിലേക്കില്ല. മണ്ഡലകാലത്ത് ശബരിമലയിലെത്താനാണ് തൃപ്തിയുടെ തീരുമാനം എന്നാണ് സൂചന. യാത്രാ തീയതി സംബന്ധിച്ച വിവരങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെ, താൻ ഉടൻ ശബരിമല സന്ദർശിക്കുമെന്ന് തൃപ്തി ദേശായി പ്രസ്താവിച്ചിരുന്നു. 

എന്നാൽ, ശബരിമല വിഷയത്തിൽ കേരളത്തിൽ ഉയർന്ന പ്രതിഷേധവും, ശബരിമലയിലേക്കു പോയ യുവതികൾക്ക് തിരികെ മടങ്ങേണ്ടിവന്ന സാഹചര്യവുമാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. സന്ദർശന തീരുമാനം പുനഃപരിശോധിക്കില്ലെന്നും ഒരുസംഘം യുവതികൾക്കൊപ്പം താനും മലചവിട്ടുമെന്നും അവ‍ർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിയുള്ളതിനാൽ മലചവിട്ടുന്നതിനു തടസ്സമില്ലെന്നും അതിനെ തടയുന്ന പ്രതിഷേധത്തോടു യോജിക്കാനാകില്ലെന്നും അവർ പറഞ്ഞു. 

ശബരിമല ഉൾപ്പെടെയുള്ള സ്ത്രീ വിവേചനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കാണാനും തൃപ്തി നീക്കം നടത്തിയിരുന്നു. പ്രധാനമന്ത്രി മഹാരാഷ്ട്ര ഷിർദിക്ഷേത്രം സന്ദർശിക്കുന്നതിനിടെ ചർച്ചയ്ക്ക് അവസരമൊരുക്കണമെന്ന് കാണിച്ച്  തൃപ്തി ദേശായി അഹമ്മദ്നഗർ എസ്പിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഷിർദിയിലേക്ക് യാത്ര തുടങ്ങും മുൻപേ പുനെ പൊലീസ് അവരെ മുൻകരുതലായി കസ്റ്റഡിയിലെടുത്തു. പിന്നീട് പത്ത് മണിക്കൂറിനു ശേഷമാണ് തൃപ്തിയെ വിട്ടയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com